അല്‍ ഇത്തിഹാദ് വിട്ട് ന്യൂനോ പ്രീമിയര്‍ ലീഗിലേക്ക്

Written by Taniniram Desk

Published on:

പ്രീമിയര്‍ ലീഗ് ക്ലബ്ബായ വോള്‍വ്‌സിനെ അവരുടെ ചരിത്രത്തിലെ തന്നെ മികച്ച ടീം ആക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച പരിശീലകന്‍ ന്യൂനോ സാന്റോ വീണ്ടും പ്രീമിയര്‍ ലീഗിലേക്ക്. ഇത്തവണ അദ്ദേഹം എത്തുന്നത് മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ്ബായ നോട്ടിംഗ് ഹാം ഫോറസ്റ്റിനെ പരിശീലപ്പിക്കാനാണ്. സൗദി ക്ലബ്ബ് അല്‍ ഇത്തിഹാദില്‍ നിന്നാണ് അദ്ദേഹം വീണ്ടും പ്രീമിയര്‍ ലീഗിലേക്കെത്തുന്നത്

പുതിയ കോച്ചായി അദ്ദേഹത്തെ നിയമിച്ചതായി നോട്ടിംഗ്ഹാം ഫോറസ്റ്റും സ്ഥിരീകരിച്ചു. രണ്ടരവര്‍ഷ കരാറിലാണ് ന്യൂനോ ക്ലബ്ബിലേക്കെത്തുന്നത്. ശനിയാഴ്ച ബോണ്‍മൗത്തുമായുള്ള മത്സരമാണ് അദ്ദേഹത്തിന്റെ ആദ്യ മത്സരം.

പ്രീമിയര്‍ ലീഗ്, ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് എന്നീ കിരീടപോരാട്ടങ്ങളിലെല്ലാം അദ്ദേഹം ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏകദേശം 460 ഓളം മത്സരങ്ങള്‍ പരിശീലിപ്പിച്ച അനുഭവ സമ്പത്തുമായാണ് 49 കാരന്‍ പ്രീമിയര്‍ ലീഗിലേക്ക് മടങ്ങി വരുന്നത്.

വോള്‍വ്‌സിനെ കൂടാതെ വലന്‍സിയ, പോര്‍ട്ടോ, ടോട്ടന്‍ഹാം, അല്‍ ഇത്തിഹാദ് ടീമുകളെ ന്യൂനോ പരിശീലപ്പിച്ചിട്ടുണ്ട്. ഇതില്‍ വോള്‍വ്‌സിനെ പരിശീലപ്പിച്ച സമയമാണ് അദ്ധേഹത്തിന്റെ സുവര്‍ണ്ണ കാലഘട്ടം. വോള്‍വ്‌സിനെ പ്രീമിയര്‍ ലീഗിലേക്ക് തിരികെയെത്തിക്കാന്‍ അദ്ദേഹത്തിനായി. കൂടാതെ ക്ലബ്ബിനെ യൂറോപ്പിലേക്കും നയിച്ചു. 2019-20 സീസണില്‍ അവരെ യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിക്കാന്‍ അദ്ധേഹത്തിനായി.

വൂള്‍വ്‌സില്‍ നിന്ന് പടിയിറങ്ങിയ ശേഷം ടോട്ടന്‍ഹാമിനെയാണ് ന്യൂനോ അടുത്തതായി പരിശീലപ്പിച്ചത്. പക്ഷെ അവിടെ അദ്ദേഹം തീര്‍ത്തും പരാജയമാകുകയായിരുന്നു. തുടര്‍ന്ന് സൗദി ക്ലബ്ബ് അല്‍ ഇത്തിഹാദിലേക്ക് കൂടുമാറിയ അദ്ദേഹത്തിന് അവിടെയും നിലയുറപ്പിക്കാനായില്ല. ബെന്‍സിമയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ടാണ് അല്‍ ഇത്തിഹാദിലെ ന്യൂനോയുടെ സ്ഥാനം തെറിച്ചെതെന്നുള്ള വാര്‍ത്തകളും ഉണ്ട്.

എന്തായാലും തന്റെ രാശി ലീഗായ പ്രീമിയര്‍ ലീഗിലേക്ക് വീണ്ടും വരുന്ന അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താനാകുമോ എന്നത് കണ്ടറിയാം.

See also  അവസാനം കേന്ദ്രം വഴങ്ങി; ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തു.

Related News

Related News

Leave a Comment