ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ജോക്കോവിച്ച് സെമിയില്‍

Written by Web Desk2

Published on:

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന്റെ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ക്വാര്‍ട്ടിലെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ജോക്കോവിച്ച് സെമിയില്‍ എത്തിയത്. 12-ാം സീഡ് യുഎസിന്റെ ടെയ്‌ലര്‍ ഫ്രിറ്റസിനെയാണ് (7-6, 4-6, 6-2, 6-3) താരം തോല്‍പ്പിച്ചത്. ഇതോടെ 48-ാം ഗ്രാന്‍സ്ലാം സെമിഫൈനലിന് ജോക്കോവിച്ച് യോഗ്യത നേടി.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 33 മത്സരങ്ങള്‍ തുടരെ പരാജയമറിയാതെയാണ് ജോക്കോയുടെ സെമിയിലേക്കുള്ള കുതിപ്പ്. ഇതിന് മുമ്പ് മോണിക്ക സെലസിലാണ് ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 25 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന ചരിത്ര നേട്ടത്തിലെത്താന്‍ അദ്ദേഹത്തിന് വെറും 2 വിജയങ്ങള്‍ മാത്രം മതി.

സെമിയില്‍ നാലാം സീഡ് ഇറ്റലിയുടെ യാനിക് സിന്നറാണ് ജോക്കോവിച്ചിന്റെ എതിരാളി. ഇതില്‍ വിജയിച്ച് ഫൈനലില്‍ കടക്കുകയാണെങ്കില്‍ മോണിക്ക സെലസിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കാനും സെര്‍ബിന്‍ താരത്തിന് സാധിക്കും.

Leave a Comment