ഒക്ടോബറില്‍ അരങ്ങേറിയ ഫിഫ് ലോകകപ്പ് യോഗ്യത മത്സരം ബ്രസീലിനെയും ആരാധകരെയും സംബന്ധിച്ച് തിരിച്ചടിയേറ്റ മത്സരമായിരുന്നു. ആ മത്സരത്തിനിടെയായിരുന്നു നെയ്മറിന് പരിക്കേറ്റത്. അതിന് ശേഷം ഒരു മത്സരവും കളിക്കാനാവാതെ ചികിത്സയിലാണിപ്പോള്‍ താരം.
അടുത്ത വര്‍ഷം അരങ്ങേറുന്ന കോപ്പ അമേരിക്കയിലും ബ്രസീല്‍ ടീമില്‍ നെയ്മര്‍ ഉണ്ടാവില്ലെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ഫുട്‌ബോളില്‍ ഇപ്പോള്‍ കഷ്ടകാലത്തിലകപ്പെട്ടിരിക്കുന്ന ബ്രസീലിയന്‍ ടീമിനും ഈ വാര്‍ത്ത തിരിച്ചടിയാണ് നല്‍കിയത്.
കോപ്പ അമേരിക്ക ഫുട്‌ബോള്‍ ആരംഭിക്കുന്ന സമയത്ത് നെയ്മറിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവില്ല എന്നാണ് ബ്രസീലിയന്‍ ടീം ഡോക്ടര്‍മാര്‍ പറയുന്നത്. അടുത്ത വര്‍ഷം ആഗസ്റ്റ് മാസമെങ്കിലും ആകുമെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. ഇത് ബ്രസീലിയന്‍ ടീമിനെയും ആരാധകരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
എന്നാല്‍ ആരാധകരെ കൂടുതല്‍ സങ്കടത്തിലാഴ്ത്തി ഇപ്പോള്‍ നെയ്മറിന്റെ ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ചികിത്സക്കിടെ താരം വേദനകൊണ്ട് പുളയുന്നതാണ് വീഡിയോയിലുള്ളത്. ഒരാള്‍ നെയ്മറുടെ ഇടങ്കാല്‍ മടക്കുമ്പോഴാണ് നെയ്മര്‍ വേദനകൊണ്ട് പുളഞ്ഞ് അലറി വിളിക്കുന്നത്.. ഈ വീഡിയോയാണ് ഇപ്പോള്‍ ആരാധകരെയും സങ്കടത്തിലാഴ്ത്തുന്നത്..
വീഡിയോ കാണാം
2024 ജൂണിലാണ് കോപ്പ അമേരിക്ക അരങ്ങേറുന്നത്. അമേരിക്കയാണ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. ബ്രസീലിന് ഈ കിരീടം തിരിച്ച് പിടിക്കണമെങ്കില്‍ നെയ്മറെന്ന് താരം ടീമിന് അനിവാര്യമായിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്ക് ഇപ്പോള്‍ ബ്രസീലിയന്‍ ടീമിനെ അങ്കലാപ്പിലാക്കുന്നുണ്ട്.
എന്തായാലും പരിക്ക് മാറി എത്രയും വേഗം നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ച് വരണമെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍