Friday, April 4, 2025

വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് മേരികോം

Must read

- Advertisement -

പത്തുവര്‍ഷം മുമ്പ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയിലെ ആദ്യ വനിതയാണ് മേരി കോം.

ന്യൂഡല്‍ഹി : വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും മാധ്യമങ്ങൾ വ്യാജ വാർത്തകൾ പരത്തരുതെന്നും ഇന്ത്യയുടെ ബോക്‌സിംഗ് ഇതിഹാസതാരം മേരികോം (Mary kom). ബോക്‌സിംഗില്‍ തുടരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ പ്രായപരിധി മൂലം വിരമിക്കുകയാണ് എന്നും മേരി കോം വ്യക്തമാക്കിയാതാണ് ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാൽ താൻ ഇങ്ങനെ ഒരു പ്രസ്ഥാവന നടത്തിയിട്ടില്ല എന്നും ഇതിനെ പൂര്‍ണമായും നിഷേധിക്കുന്നു എന്നുമാണ് മേരികോം വ്യക്തമാക്കിയത്.
രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ വനിതാ ബോക്‌സര്‍മാര്‍ എലൈറ്റ് മത്സരങ്ങളില്‍ 40 വയസ് വരെ മാത്രമേ മത്സിക്കാന്‍ പാടുള്ളു എന്ന നിയമത്തെ മുന്‍നിര്‍ത്തിയാണ് മാധ്യമങ്ങള്‍ മേരികോം വിരമിക്കുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്.
പത്തുവര്‍ഷം മുമ്പ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യയിലെ ആദ്യ വനിതയാണ് മേരി കോം.

See also  ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വാര്‍ണര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article