മലയാളി വീട്ടമ്മ ഇന്‍റർനാഷണൽ വെയിറ്റ് ലിഫ്റ്റിങ്ങിൽ സ്വർണം നേടി

Written by Taniniram Desk

Published on:

ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം മാറ്റിവെച്ച് വിവാഹത്തിന് ശേഷം ഭർത്താവും കുട്ടികളുമായി ഒതുങ്ങിക്കൂടുന്നവർ നിരവധിയാണ്. ഇങ്ങനെ ആഗ്രഹങ്ങൾ മനസിലൊളിപ്പിച്ച നിരവധി വനിതകൾക്ക് പ്രചോദനമാകുകയാണ് കൊച്ചി സ്വദേശിനിയായ ലിബാസ് പി. ബാവ എന്ന വീട്ടമ്മ. നവംബർ ആദ്യവാരം ഗ്രീസിലെ മാർക്കോപോളോയിൽ നടന്ന മെഡിറ്ററേനിയൻ ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്‌സ് വെയിറ്റ് ലിഫ്റ്റിങ് ടൂർണമെന്റിൽ വനിതകളുടെ 87 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യക്കായി സ്വർണ മെഡൽ നേടിയത് ലിബാസായിരുന്നു.

തൊടുപുഴ ന്യൂമാൻ കോളജിലെ പൂർവ വിദ്യാർഥിനിയായിരുന്ന ലിബാസ് വിദ്യാഭ്യാസ കാലത്ത് കോളജിലെ പവർ ലിഫ്റ്റിങ് ചാമ്പ്യനായിരുന്നു. പിന്നീടാണ് വെയിറ്റ് ലിഫ്റ്റിങ്ങിലേക്ക് ചുവടുമാറിയത്. സംസ്ഥാന, ദേശീയ തലങ്ങളിലെല്ലാം നേട്ടം കൊയ്തെങ്കിലും വീട്ടമ്മയായ ശേഷം കുടുംബവുമായി ബന്ധപ്പെട്ട തിരക്കുകളെ തുടർന്ന് കരിയർ പൂർണമായും നിർത്തിയ നിലയിലായിരുന്നു. 11 വർഷത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയാണ് ലിബാസ് അനവധി പേർക്ക് പ്രചോദമാകുന്നത്. നീണ്ട ഇടവേളക്ക് ശേഷം കളിക്കളത്തിലേക്കെത്തിയ ലിബാസ് ഇതിനോടകം സ്വന്തമാക്കിയത് അഞ്ച് അന്താരാഷ്ട്ര അംഗീകാരങ്ങളാണ്.

Leave a Comment