- Advertisement -
കടപ്പുറം: തിരുവനന്തപുരത്ത് നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് ഓപ്പൺ തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ കടപ്പുറം സ്വദേശിനിയായ യു.കെ.ജി വിദ്യാർത്ഥിക്ക് മികച്ച നേട്ടം. ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ യുകെജി വിദ്യാർത്ഥി ഹിസ താജാണ് കിഡ്ഡീസ് പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ട് മത്സര ഇങ്ങളിലായി തൃശൂർ ജില്ലക്ക് വേണ്ടി സ്വർണ്ണ മെഡലും വെങ്കല മെഡലും കരസ്ഥമാക്കിയത്. കടപ്പുറം അഞ്ചങ്ങാടി സ്പാറിങ് തായ്ക്കോണ്ടോ അക്കാദമിയുടെ മുഖ്യ പരിശീലകനായ ജലാലുദ്ധീന്റെയും സൗദാബിയുടെയും മകളാണ് ഈ മിടുക്കി.