ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് വീണ്ടും വിലക്ക്

Written by Taniniram1

Published on:

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിശീലകനായ ഇവാൻ വുക്കൊമനോവിച്ചിന് എ.ഐ.എഫ്.എഫ് വീണ്ടും വിലക്കേർപ്പെടുത്തി. റഫറിമാരെ വിമർശിച്ചതിനാണ് വിലക്ക്. ഒരു മത്സരത്തിൽനിന്ന് വിലക്കിയതിന് പുറമെ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

ചെന്നൈയിൻ എഫ്‍സിക്കെതിരായ മത്സരത്തിനു ശേഷമാണ് റഫറിമാർക്കെതിരെ വുക്കൊമനോവിച്ച് വിമർശനം ഉന്നയിച്ചത്. ഐഎസ്എല്ലിൽ ഇത്തവണ ബ്ലാസ്റ്റേഴ്സ് പിന്നിലായാൽ അതിന്റെ ഉത്തരവാദികൾ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് വാർത്താ സമ്മേളനത്തിൽ വുക്കൊമനോവിച്ച് പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടപടി.

ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. ഈ മാസം 14ന് പഞ്ചാബ് എഫ്‍.സിക്കെതിരായ ബ്ലാസ്റ്റേഴ്സിന്റെ മത്സരം വുക്കൊമനോവിച്ചിന് നഷ്ടമാകും. മത്സര ദിവസം ടീമിനൊപ്പം ചേരാനുമാകില്ല. ബ്ലാസ്റ്റേഴ്സ്-ചെന്നൈ മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. റഫറി ഓഫ്സൈഡ് വിളിക്കാതിരുന്നതിനെതിരെയും ചെന്നൈയിൻ നേടിയ രണ്ടാം ഗോൾ അനുവദിച്ചതിനെതിരെയുമാണ് വുക്കൊമനോവിച്ച് വിമർശനം ഉന്നയിച്ചത്.

See also  ഐസിസി റാങ്കിങ്ങില്‍ ഒന്നാമന്‍ ശുഭ്മാന്‍ ഗില്‍

Related News

Related News

Leave a Comment