ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ വിക്കറ്റ വേട്ട; ശ്രീനാഥിനൊപ്പമെത്തി ബുമ്ര

Written by Taniniram Desk

Published on:

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമനില പിടിച്ചിരുന്നു. ആദ്യ മത്സരം ആധികാരികമായി വിജയിച്ച ദക്ഷിണാഫ്രിക്കയെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ആധികാരികമായി തന്നെ തോല്‍പ്പിക്കുകയായിരുന്നു. ഇതോടെ പരമ്പര 1-1 സമനിലയുമായി. രണ്ടിന്നിംഗ്‌സിലുമായി 8 വിക്കറ്റുകള്‍ നേടിയ ജസ്പ്രീത് ബ്രുമയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. മറ്റൊരു പേസറായ സിറാജും മികച്ച രീതിയില്‍ പന്തെറിഞ്ഞു. രണ്ടിന്നിംഗ്‌സുകളില്‍ നിന്നായി ഏഴ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

എന്നാലിപ്പോള്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ തേടി ഒരു അപൂര്‍വ നേട്ടമെത്തിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കൂടുതല്‍ തവണ അഞ്ചു വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലാണ് ബുമ്ര ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഇതിഹാസ പേസറായിരുന്ന ജവഗല്‍ ശ്രീനാഥിനൊപ്പമെത്തിയാണ് ബുമ്ര ഈ നേട്ടം കൈവരിച്ചത്.

ബുമ്രയും ജവഗല്‍ ശ്രീനാഥും മൂന്ന് വട്ടമാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അഞ്ചു വിക്കറ്റ് നേടിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേടിയിട്ടുള്ളവരുടെ പട്ടികയില്‍ വെങ്കടേഷ് പ്രസാദും, മലയാളി താരമായ എസ് ശ്രീശാന്തും, മുഹമ്മദ് ഷമിയുമുണ്ട്.

Leave a Comment