ഒരിടവേളക്ക് ശേഷം വീണ്ടും ഐഎസ്എല്‍

Written by Web Desk2

Published on:

കൊച്ചി : ഒരു മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഐഎസ്എല്ലിന് (Indian Super League) കിക്കോഫ്. ജംഷഡ്പുര്‍ (Jamshedpur FC) ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ (North East United) നേരിടും.

കലിംഗ സൂപ്പര്‍ കപ്പ് കഴിഞ്ഞ് എത്തുന്ന പല ക്ലബ്ബുകള്‍ക്കും തലവേദനയായി പരിക്കുകളും ഉണ്ട്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളബ്ലാസ്‌റ്റേഴ്‌സ് മുതല്‍ കലിംഗ സൂപ്പര്‍ കപ്പ് നേടിയ ഈസ്റ്റ് ബംഗാള്‍ (East Bengal) വരെ കിരീടത്തിനായി രണ്ടും കല്പിച്ച് പോരാടും.

ഇതുവരെ തോല്‍വി രുചിക്കാത്ത എസ്ഫി ഗോവ (FC Goa) മറ്റു ടീമുകള്‍ക്ക് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ (Kerala Blasters) സംബന്ധിച്ച് ആദ്യ പകുതി പോലെ സുഖകരമായിരിക്കില്ല രണ്ടാം പകുതി. പരിക്കുകളാണ് ബ്ലാസ്റ്റേഴ്‌സിന് വില്ലനായെത്തുന്നത്.

അതുകൂടാതെ ചില താരങ്ങള്‍ പൂര്‍ണ ശാരീരക്ഷമത വീണ്ടെടുക്കാത്തതും വെല്ലുവിളിയാണ്. ഇത് കോച്ച് ഇവാന്‍ വുക്കോമനോവിച്ച് തുറന്ന് സമ്മതിക്കുന്നുമുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം ഒഡീഷ എഫ്‌സി (Odissa Fc) ക്കെതിരെയാണ്.

Leave a Comment