30 വര്‍ഷത്തെ കാത്തിരിപ്പിന് വിരമാമിടാന്‍ ഇന്ത്യ.. ദക്ഷിണാഫ്രിക്കെതിരെ ചരിത്രം തിരുത്തണം

Written by Taniniram Desk

Published on:

സെഞ്ചൂറിയന്‍ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ മത്സരം ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറും.

എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് അത്ര നല്ല ചരിത്രമല്ല പറയാന്‍ ഉള്ളത്. കഴിഞ്ഞ 30 വര്‍ഷത്തില്‍ അധികമായി ഒരിക്കല്‍ പോലും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ല. ഈ നാണക്കേട് മായ്ക്കാനായിരിക്കും രോഹിതും സംഘവും ഇറങ്ങുന്നത്.

1992 മുതല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ആകെ 23 ടെസ്റ്റ് മത്സരങ്ങളാണ് ഇതുവരെ പ്രോട്ടീസ് മണ്ണില്‍ ഇന്ത്യ കളിച്ചത്. എന്നാല്‍ നാല് വിജയങ്ങള്‍ മാത്രമുള്ള ഇന്ത്യക്ക് 12 മത്സരങ്ങളാണ് തോല്‍വി രുചിക്കേണ്ടി വന്നത്. ഏഴ് മത്സരങ്ങള്‍ സമനിലയിലുമായി.

ഇതിന് മുമ്പ് ഏഴ് തവണ ടെസ്റ്റ് പരമ്പര കളിച്ച ഇന്ത്യക്ക് ഒന്നു പോലും നേടാനായില്ല. 2010-11 കാലത്ത് നടന്ന പോരാട്ടത്തില്‍ പരമ്പര സമനില ആക്കിയതാണ് ഇന്ത്യക്കായി പറയാനുള്ള നേട്ടം.

എന്നാല്‍ മികച്ച ഫോമിലുള്ള ഇന്ത്യന്‍ നിര ഇപ്രാവശ്യം ചരിത്രം കുറിക്കുമെന്നാണ് ആരാധകരും കരുതുന്നത്. ടി20, ഏകദിന പരമ്പരകള്‍ അടിയറ വച്ച ദക്ഷിണാഫ്രിക്കക്ക് ഈ ടെസ്റ്റ് പരമ്പര നേടേണ്ടതുമുണ്ട്. ടെംബ ബവുമയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ദക്ഷിണാഫ്രിക്ക ടീമും ശക്തരാണ്.

See also  2023 ലെ മികച്ച ഏകദിന ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Related News

Related News

Leave a Comment