Sunday, April 6, 2025

സഞ്ജുവിന് കന്നി സെഞ്ചുറി.. പരമ്പര ഇന്ത്യയ്ക്ക് സ്വന്തം.

Must read

- Advertisement -

ദക്ഷിണാഫ്രിക്ക : മലയാളി താരം സഞ്ജു സാംസണിന്റെ മികവില്‍ ഇന്ത്യയ്ക്ക് മിന്നുന്ന ജയം. ഇന്നലെ നടന്ന മത്സരത്തില്‍ 78 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്പിച്ചത്. ഇതോടെ 2-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങി ഇന്ത്യ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് 45.5 ഓവറില്‍ അവസാനിച്ചു. അവര്‍ക്ക് 218 റണ്‍സെ എടുക്കാനെ സാധിച്ചുള്ളൂ.

എപ്പോഴും ക്രിസീല്‍ എത്തിയാല്‍ ആക്രമണ ബാറ്റിംഗ് പുറത്തെടുക്കുന്ന സഞ്ജു ഇപ്രാവശ്യം കരുതലോടെയാണ് തുടങ്ങിയത്. ക്ഷമയോടെ ഇന്ത്യന്‍ ഇന്നിങ്‌സിനെ തോളിലേറ്റുന്ന സഞ്ജുവിനെയാണ് ഇന്നലെ കാണാനായത്. അതുകൊണ്ട് തന്നെ സഞ്ജുവിന് കരിയറില്‍ ആദ്യ സെഞ്ചുറിയും നേടാനായി. 114 പന്തില്‍ 108 റണ്‍സായിരുന്നു സഞ്ജു നേടിയത്.

സഞ്ജുവിന് കൂട്ടായി അര്‍ദ്ധ സെഞ്ചറി നേടിയ തിലക് വര്‍മ്മയും തിളങ്ങി. എന്നാല്‍ അവസാന ഓവറുകളില്‍ അടിച്ചു കളിച്ച റിങ്കു സിങ്ങിന്റെ ബാറ്റിംഗും ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്താന്‍ സഹായിച്ചു. 27 പന്തില്‍ 38 റണ്‍സാണ് റിങ്കു നേടിയത്.

ബൗളിംഗിലും ഇന്ത്യന്‍ നിര തിളങ്ങി. അര്‍ഷ്ദീപ് സിങ് ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആവേശ് ഖാന്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും നേടി.

കന്നി സെഞ്ചറി നേടിയ സഞ്ജുവാണ് മത്സരത്തിലെ താരം. പേസ് ബൗളര്‍ അര്‍ഷദീപ് സിങ് പ്ലെയര്‍ ഓഫ് ദി സീരീസുമായി.

See also  സന്തോഷമുണ്ട്; ഇതെന്നെ വികാരാധീനനാക്കുന്നു : സഞ്ജു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article