Thursday, April 3, 2025

റൂട്ടിന്റെ മികവില്‍ ഭേദപ്പെട്ട നിലയില്‍ ഇംഗ്ലണ്ട്; അടിയും തിരിച്ചടിയും കണ്ട ആദ്യ ദിനം

Must read

- Advertisement -

റാഞ്ചി : അടിയും തിരിച്ചടിയും കണ്ട നാലാം ടെസ്റ്റിലെ ആദ്യ ദിനം. ഇന്ത്യക്കെതിരെ (Indian Cricket Team) ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഭേദപ്പെട്ട നിലയില്‍. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത് ജോ റൂട്ടാണ് (Joe Root). സെഞ്ചുറി നേടിയ റൂട്ടിന്റെ മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തു.

റൂട്ടിന് പിന്തുണയുമായി ബെന്‍ ഫോക്‌സ് (47), സാക് ക്രൗളി (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 106 റണ്‍സുമായി പുറത്താകതെ നില്‍ക്കുന്ന റൂട്ടിനൊപ്പം ഒല്ലി റോബിന്‍സണ്‍ (31) ആണ് ക്രീസില്‍.

ഇന്ത്യക്ക് വേണ്ടി ആകാശ് ദീപ് സിംഗ് (Akash Deep Singh) മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ തുടക്കം ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു. ഒരു ഘട്ടത്തില്‍ 112-5 എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ തരക്കേടില്ലാത്ത സ്‌കോറിലെത്തിച്ചത് റൂട്ടിന്റെ പ്രകടനമാണ്. ആകാശ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി.

See also  വമ്പന്‍ വിജയവുമായി ലിവര്‍പൂള്‍.. ലീഗ് കപ്പ് സെമിയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article