എല്ലാ ഫോര്‍മാറ്റിലും നാങ്ക താന്‍ കിംഗ്; പുതുവര്‍ഷത്തിലും ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ടീം ഇന്ത്യ

Written by Taniniram Desk

Published on:

ഐസിസിയുടെ മൂന്ന് ഫോര്‍മാറ്റിലും ഒരേസമയം ഒന്നാംസ്ഥാനത്തെത്തി ചരിത്രം കുറിച്ചവരാണ് ടീം ഇന്ത്യ. പുതുവര്‍ഷത്തിലും അതില്‍ മാറ്റമില്ലാതെ തുടരുന്നു. 2024 – ന്റെ തുടക്കത്തിലുള്ള ഈ വാര്‍ത്ത് ക്രിക്കറ്റ് ആരാധകര്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും പുത്തനുണര്‍വ് നല്‍കും.

2022 ഫ്രബ്രുവരി 21 നാണ് ടി20 ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത് എത്തുന്നത്. അന്ന് മുതല്‍ ഇതുവരെ ഇന്ത്യ ആ സ്ഥാനം നഷ്ടപ്പെടുത്തിയിട്ടില്ല. ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് വരുന്നത് 2023 ജൂലൈ മാസത്തിലാണ്. എന്നാല്‍ 2023 സെപ്റ്റംബര്‍ 22 ന് ഏകദിന റാങ്കിങ്ങിലും ഒന്നാമത് എത്തിയതോടെ മൂന്ന് ഫോര്‍മാറ്റിലും ഒരേസമയം ഒന്നാം സ്ഥാനത്തെത്തുന്ന ടീമായി ഇന്ത്യ മാറുകയായിരുന്നു. പിന്നീടങ്ങോട്ട് ഇതുവരെ അതിന് ഒരു മാറ്റവുമുണ്ടായിട്ടില്ല.

2012 ല്‍ ദക്ഷിണാഫ്രിക്ക ടീം മാത്രമാണ് ഇതിന് മുമ്പ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. എന്നാല്‍ അവര്‍ക്ക് ആ സ്ഥാനത്ത് അധികനാള്‍ തുടരനായില്ല. എന്നാല്‍ ഇന്ത്യന്‍ ടീം ടെസ്റ്റ്, ഏകദിനം, ടി20 എന്നീ 3 ഫോര്‍മാറ്റിലും ഒരേസമയം ഒന്നാംറാങ്കിലെത്തിയിട്ട് മൂന്ന് മാസത്തിലധികമായി. അത് തകര്‍ക്കാന്‍ മറ്റു ടീമുകള്‍ക്കൊന്നും ആയിട്ടില്ല.

ടി 20 യില്‍ ഇംഗ്ലണ്ടാണ് ഇന്ത്യക്ക് പിറകെ രണ്ടാം സ്ഥാനത്തെങ്കില്‍ ഏകദിനത്തിലും ടെസ്റ്റിലും ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്.

Leave a Comment