- Advertisement -
മെല്‍ബണ്‍ : ‘സിക്‌സ് ആന്‍ഡ് ഔട്ട്’ ബാന്റിന്റെ സംഗീത നിശയ്ക്കിടെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ശാരീരിക അസ്വസ്ഥ അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ.
മാക്‌സ്‌വെല്‍ പാര്‍ട്ടിക്കിടെ അമിതമായി മദ്യപിച്ചിരുന്നെന്നും കളിക്കാര്‍ പാലിക്കേണ്ട അച്ചടക്കം താരം ലംഘിച്ചെന്നും പരാതി ഉയര്‍ന്നതോടെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം ആരംഭിച്ചത്. മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സംഗീതനിശയിലായിരുന്നു സംഭവം.
അതുകൊണ്ട് തന്നെ താരത്തെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ മാക്‌സ്‌വെല്‍ കഴിഞ്ഞ ദിവസം പരിശീലനത്തിന് എത്തിയിരുന്നു.