ക്രിക്കറ്റില്‍ പാക്കിസ്ഥാനെക്കാള്‍ ഇന്ത്യ ഏറെ മുന്നിലെന്ന് ഗൗതം ഗംഭീര്‍

Written by Taniniram Desk

Published on:

മുംബൈ : ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും പാക്കിസ്ഥാനേക്കാള്‍ ഇന്ത്യ ഏറെ മുന്നിലാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലാണ് ഗംഭീര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

”ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമുകള്‍ തമ്മില്‍ ഇപ്പോള്‍ വലിയ വ്യത്യാസം ഉണ്ട്. ഒരു കാലത്ത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യന്‍ ടീമിനു മേല്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. ഇരു ടീമുകളുടെയും പ്രകടനത്തില്‍ വലിയ അന്തരമുണ്ട്.” ഗംഭീര്‍ പറഞ്ഞു.

”ഇപ്പോള്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ അതൊരു അട്ടിമറിയാണെന്ന് പറയേണ്ടി വരും. നേരെ തിരിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അതു വളരെ സാധാരണ വിജയമെന്നും പറയേണ്ടി വരും. അതുകൊണ്ട് തന്നെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും പാക്കിസ്ഥാനേക്കാള്‍ ഇന്ത്യ എത്രയോ മുന്നിലാണുള്ളത്. ആ മാറ്റം ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളുടെ സ്വഭാവത്തിലും കാണാം.” ഗൗതം ഗംഭീര്‍ വ്യക്തമാക്കി.

Leave a Comment