Saturday, April 5, 2025

ഐപിഎല്‍ തുടങ്ങും മുമ്പെ ചെന്നൈക്ക് തിരിച്ചടി.. പരിക്കേറ്റ് സൂപ്പര്‍ താരം പുറത്ത്

Must read

- Advertisement -

കഴിഞ്ഞ വര്‍ഷം കിരീടം നേടി അത് നിലനിര്‍ത്താന്‍ ഇറങ്ങുന്ന മഹേന്ദ്രസിംഗ് ധോണി (Mahendra Singh Dhoni) നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (Chennai Super Kings) ഐപിഎല്‍ (IPL) തുടങ്ങുന്നതിന് മുമ്പ് തന്നെ തിരിച്ചടി. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയുടെ (Devon Conway) പരിക്കാണ് ചെന്നൈക്ക് തിരിച്ചടിയായത്. ഐപിഎല്ലിലെ ആദ്യഘട്ട മത്സരങ്ങളില്‍ കോണ്‍വെ കളിക്കാന്‍ ഉണ്ടാവില്ല.

ഓസ്‌ട്രേലിക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് കോണ്‍വെക്ക് പരിക്ക് പറ്റിയത്. ഇടതു കൈയിലെ തള്ളവിരലിന് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മെയ് മാസത്തോടെ താരത്തിന് കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ചെന്നൈക്കായി കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലെ ഫൈനലില്‍ അടക്കം നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത താരമാണ് കോണ്‍വെ. അതുകൊണ്ട് തന്നെ ചെന്നൈ ആരാധകരും നിരാശരാണ്. കോണ്‍വെയുടെ പകരക്കാരനെ ഇതുവരെ ടീം പ്രഖ്യാപിച്ചിട്ടില്ല. അത് ഉണ്ടാകില്ലെന്നാണ് സൂചന. ഐപിഎല്ലില്‍ മാര്‍ച്ച് 22 ന് റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരുമായാണ് (Royal Challengers Banglore) ചെന്നൈയുടെ ആദ്യ മത്സരം.

See also  ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ നിന്നും പുറത്തായതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article