Thursday, April 3, 2025

ബം​ഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഇനി പുതിയ ക്യാപ്റ്റൻ

Must read

- Advertisement -

ബം​ഗ്ലാദേശ് ക്രിക്കറ്റ് ടീമിൻ്റെ (Bangladesh cricket team) ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഷാക്കിബ് അല്‍ ഹസനെ (Shakib Al Hasan) മാറ്റി. നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് (Najmul Hossain Shanto) ടീമിൻ്റെ പുതിയ ക്യാപ്റ്റൻ. ടെസ്റ്റ്, ഏകദിന, ടി20 എന്നിവയിലെല്ലാം നജ്മുല്‍ ഹുസൈന്‍ തന്നെയായിരിക്കും ക്യാപ്റ്റന്‍.

കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നടന്ന ലോകകപ്പിനിടെ ഷാക്കിബ് അല്‍ ഹസന് കാഴ്ചാപ്രശ്‌നം നേരിട്ടിരുന്നു. ഇതേത്തുടർന്ന് സിങ്കപ്പുരിലും ബ്രിട്ടനിലും ചികിത്സ തേടിയെങ്കിലും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, ടി20 പരമ്പരകള്‍ തുടങ്ങി പല കളികളും ഷാക്കിബിന് നഷ്ടപ്പെട്ടിരുന്നു. ഷാക്കിബുല്‍ ഹസ്സൻ്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം കാരണമാണ് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തത്.

അടുത്തിടെ ന്യൂസീലന്‍ഡിനെതിരെ നടന്ന ഹോം, എവേ ടൂര്‍ണമെന്റില്‍ ഇരുപത്തഞ്ചുകാരനായ നജ്മുലായിരുന്നു ക്യാപ്റ്റന്‍. ബംഗ്ലാദേശിന് ഈ വര്‍ഷം 14 ടെസ്റ്റുകളും ഒന്‍പത് ഏകദിനങ്ങളും ഇരുപതോളം ടി20 മത്സരങ്ങളുമാണുള്ളത്. ടി20 ലോകകപ്പും ഈ വര്‍ഷമുണ്ട്.

See also  ടെസ്റ്റിൽ കൂറ്റൽ വിജയം; ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article