Monday, May 19, 2025

ഏഷ്യന്‍ കപ്പ് സഹലിന് നഷ്ടമാകാന്‍ സാധ്യത

Must read

- Advertisement -

ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ മലയാളി താരം സഹലിന് കഴിഞ്ഞേക്കില്ലെന്ന് റിപ്പോര്‍ട്ട്. പരിക്കിന്റെ പിടിയിലായിരുന്ന സഹലിനെ സ്റ്റിമാച് ടീമിലെടുത്തിയിരുന്നു. പരിക്ക് മാറും എന്ന പ്രതീക്ഷയിലായിരുന്നു സ്റ്റിമാചിന്റെ നീക്കം. എന്നാല്‍ സഹല്‍ ഇപ്പോഴും പരിക്കിന്റെ പിടിയില്‍ തന്നെയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടീമിലുള്‍പ്പെട്ട സഹലിന് പരിശീലനത്തിനിടയില്‍ ശക്തമായ വേദന അനുഭവപ്പെടുകയും, അതുകൊണ്ട് ഇനി ഗ്രൂപ്പ് മത്സരങ്ങളില്‍ കളിക്കാനുള്ള സാധ്യത കുറവെന്നുമാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പരിശോധനകള്‍ നടത്തിയാലേ പരിക്കിന്റെ വ്യാപ്തി എത്രയെന്ന് അറിയാന്‍ കഴിയൂ. അതിന്റെ ഫലം വരാന്‍ ജനുവരി മൂന്നാം വാരം എങ്കിലും ആകുമെന്നാണ് ഇന്ത്യന്‍ ക്യാമ്പ് അറിയിച്ചിരിക്കുന്നത്.

ജനുവരി 13 നാണ് ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് മത്സരം നടക്കുക. സഹലിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഇന്ത്യ പകരക്കാരനെ തിരഞ്ഞെടുത്തേക്കാം. മികച്ച ഫോമില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കുന്ന സഹലിന്റെ അഭാവം ഒരുപക്ഷെ ഇന്ത്യക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്.

See also  ലോക ചാമ്പ്യന്മാര്‍ക്ക് ഊഷ്മളമായ സ്വീകരണം.ടീം ഇന്ത്യയുടെ ജഴ്സിയുടെ നിറത്തിലുള്ള കേക്ക്, വഴികളിലെല്ലാം കളിക്കാരുടെ ചിത്രങ്ങള്‍… പ്രധാനമന്ത്രിയ്‌ക്കൊപ്പം പ്രഭാതഭക്ഷണം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article