നിയമം ലംഘിച്ച് റൊണാള്‍ഡോയും ക്ലബ്ബും.. പിന്നാലെ പിഴയും

Written by Taniniram Desk

Published on:

സൗദി പ്രോ ലീഗില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസറിന് പിഴ ശിക്ഷ. മത്സരത്തിനിടെ നിയമം ലംഘിച്ചതിനാണ് അല്‍ നസറിന് പിഴ ശിക്ഷ ലഭിച്ചത്. 19,000 സൗദി റിയാലാണ് (4.21 ലക്ഷം രൂപ) അല്‍ നസറിന് പിഴയായി അടയ്‌ക്കേണ്ടി വന്നത്. എന്നാല്‍ സംഭവം പുറത്ത് അറിയുന്നത് അല്‍ നസര്‍ പിഴ അടച്ചു കഴിഞ്ഞതിന് ശേഷമാണ്.

2023 ഡിസംബര്‍ 30 ന് നടന്ന മത്സരത്തിലായിരുന്നു സംഭവം. എതിരാളികള്‍ അല്‍ താവൂണ്‍ എഫ്‌സി ആയിരുന്നു. അല്‍ താവൂണിനെതിരെ ആദ്യ പകുതിയുടെ ഇടവേള കഴിഞ്ഞ് ടണലില്‍ നിന്ന് പുറത്ത് വരാന്‍ അല്‍ നസര്‍ താരങ്ങള്‍ വൈകി. ഇതോടെ മത്സരം പുനരാരംഭിക്കാനും താമസിച്ചു. ഇതുകൊണ്ടാണ് അല്‍ നസറിന് സൗദി പ്രൊ ലീഗ് പിഴ ശിക്ഷ വിധിച്ചത്.

മത്സരത്തില്‍ 4-1 ന്റെ ആധികാരിക വിജയം അല്‍ നസര്‍ നേടിയിരുന്നു. സൗദി പ്രോ ലീഗില്‍ 46 പോയിന്റുമായി അല്‍ നസര്‍ രണ്ടാം സ്ഥാനത്താണ്. 53 പോയിന്റുമായി അല്‍ ഹിലാലാണ് ലീഗില്‍ തലപ്പത്ത്.

See also  എല്ലാ ഫോര്‍മാറ്റിലും നാങ്ക താന്‍ കിംഗ്; പുതുവര്‍ഷത്തിലും ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ടീം ഇന്ത്യ

Related News

Related News

Leave a Comment