ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായ ജോനാഥന് ട്രോട്ടിന്റെ കരാര്‍ പുതുക്കി അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. ഒരു വര്‍ഷത്തേക്കാണ് കരാര്‍ നീട്ടിയത്. കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് നടത്തിയ മികച്ച പ്രകടനം ട്രോട്ടിന്റെ കരാര്‍ പുതുക്കാന്‍ കാരണമായി. ലോകകപ്പില്‍ അഫ്ഗാനെ ആറാം സ്ഥാനത്തേക്ക് നയിക്കാന്‍ ഇംഗ്ലീഷ് താരം ട്രോട്ടിനായിരുന്നു.
ഇത് സംബന്ധിച്ച് എസിബി തിങ്കളാഴ്ച പ്രസ്താവന ഇറക്കിയിരുന്നു. ട്രോട്ടിന്റെ കരാര്‍ 2024 ലേക്ക് നീട്ടിയതായി സ്ഥിരീകരിച്ച എസിബി ടീമിന്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കിയെന്നും പ്രസ്താവനയില്‍ പറഞ്ഞു.