തിരുവനന്തപുരം: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വിന്റി 20-യ്‌ക്ക് വേണ്ടി സജ്ജമായി തിരുവനന്തപുരം. മത്സരത്തിനോടനുബന്ധിച്ച് ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകൾ ഇന്നലെ വൈകിട്ടോടെ തലസ്ഥാനത്തെത്തി. ടീം ഇന്ത്യ ഹയാത്ത് റീജൻസിയിലും ഓസീസ് വിവാന്ത ബൈ താജിലുമാണ് താമസത്തിനെത്തിയിരിക്കുന്നത്.
ഇന്ന് ഇരുടീമുകൾക്കും ഓപ്ഷണൽ പരിശീലനമുണ്ട്. ഞായറാഴ്ചത്തെ രണ്ടാം ട്വന്റി 20 കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യ, ഓസീസ് ടീമുകൾ അടുത്ത മത്സരത്തിന് വേണ്ടി ഗുവാഹത്തിയിലേക്ക് പോകും
തിരുവനന്തപുരത്തെ കാലാവസ്ഥയും അന്തരീക്ഷവും മത്സരത്തെയും ടീമുകളുടെ പ്രകടനത്തെയും സ്വാധീനിക്കും.ഹൈ-സ്‌കോർ ത്രില്ലർ പ്രതീക്ഷിക്കാം.മത്സരവേദിയായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.