ഐഎസ്എല്‍ പ്ലേ ഓഫിന് ഇന്ന് തുടക്കം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷക്കെതിരെ

Written by Taniniram CLT

Published on:

ഐഎസ്എല്‍ പ്ലേ ഓഫിന് ഇന്ന് തുടക്കമാവും. പ്ലേ ഓഫ് എലിമിനേറ്ററില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷയെ നേരിടും. ഭുവനേശ്വറില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഒറ്റ പാദം മാത്രമാണ് പ്ലേ ഓഫ്. ജയിക്കുന്ന ടീം സെമിയിലേക്ക് മുന്നേറും. സെമിയില്‍ മോഹന്‍ ബഗാനാണ് ഈ മത്സരത്തിൽ ജയിക്കുന്നവരെ എതിരിടുക.

പരിക്കുമാറി അഡ്രിയന്‍ ലൂണ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. തുടര്‍ തോല്‍വികള്‍ക്കു പിന്നാലെ ലീഗ് പോരാട്ടം ജയത്തോടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമുണ്ട്. സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ഇറങ്ങുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഫിറ്റ്‌നസ് സംബന്ധിച്ചു സംശയങ്ങള്‍ നില്‍ക്കുന്നതായി പരിശീലകന്‍ വുകോമനോവിച് വ്യക്തമാക്കിയിരുന്നു. നിര്‍ണായക പോരില്‍ താരം ഇറങ്ങുമെന്നു തന്നെ ആരാധകര്‍ കരുതുന്നു. അസുഖത്തെ തുടര്‍ന്നു പ്രബീര്‍ ദാസും സസ്‌പെന്‍ഷന്‍ കിട്ടിയ നവോച സിങും ഇന്ന് കളിക്കില്ല.

അതേസമയം, ഭുവനേശ്വറില്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായിട്ടില്ല. കളിച്ച മൂന്ന് മത്സരത്തിലും തോറ്റു. എന്നാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഒഡീഷയിൽ ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിനെ രക്ഷിക്കില്ല.

Leave a Comment