വായനയുടെ വസന്തം വിരിയിച്ച് വീണ്ടും തൃശ്ശൂരിൽ ദേശീയ പുസ്തകോത്സവത്തിന് തുടക്കമായി. തൃശ്ശൂർ സാഹിത്യ അക്കാദമിയിലും ടൗൺഹാളിലുമായി അന്താരാഷ്ട്ര സാഹിത്യോത്സവത്തിനും പുസ്തകോത്സവത്തിനുമായി വേദി ഒരുങ്ങിക്കഴിഞ്ഞു. സാഹിത്യ അക്കാദമിയിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഇന്നു തുടങ്ങി ഫെബ്രുവരി മൂന്നുവരെ സാഹിത്യരംഗത്തെ പുതിയ പുസ്തകങ്ങളെക്കുറിച്ചും വിവിധ വിഷയങ്ങളെക്കുറിച്ചും ചർച്ചകളും സംവാദങ്ങളും കൊണ്ട് മുഖരിതമാകും.. അതിനൊപ്പം തന്നെ സംഗീതവും നൃത്തവും ലയിപ്പിക്കുന്ന വിവിധ കലാപ്രകടനങ്ങളും ഈ ദിവസങ്ങളിൽ തൃശ്ശൂരിന് കലാവിരുന്നാവും.. അന്തർദേശീയ പുസ്തകോത്സവത്തിന്റെ സ്റ്റാളുകൾ തൃശ്ശൂർ ടൗൺഹാളിൽ ആണ് സജ്ജമാക്കിയിരിക്കുന്നത്. 101 ഓളം സ്റ്റാളുകൾ ടൗൺഹാളിൽ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ പബ്ലിക്കേഷന്റെയും പുസ്തകങ്ങൾ കുറഞ്ഞ നിരക്കിൽ ഇവിടെ നിന്നും ലഭിക്കും. നോബൽ പ്രൈസ് നേടിയ പുസ്തകങ്ങൾ വരെ ഈ പുസ്തകമേളയിൽ ഉണ്ട് ചുരുളി സിനിമയുടെ കഥാകാരനായ വിനോദ് തോമസിന്റെ പുതിയ പുസ്തകം “മുതൽ” ചുരുളി എന്ന സിനിമയ്ക്ക് ആധാരമായ മുള്ളരഞ്ഞാണം മുൻ മന്ത്രി ശൈലജ ടീച്ചറുടെ “നിശ്ചയദാർഢ്യം കരുത്തായി’ എന്നെ പുസ്തകങ്ങളെല്ലാം വായനക്കാർ തിരഞ്ഞെടുത്തു വാങ്ങുന്ന പുസ്തകങ്ങളായി മാറുന്നു. സാഹിത്യ അക്കാദമിയുടെ പുസ്തകങ്ങൾക്ക് 60 ശതമാനത്തിനും മേൽ കിഴിവും നൽകുന്നുണ്ട്.
ചിന്ത, പ്രഭാത്, പൂർണ്ണ, ലോഗോ, മാതൃഭൂമി, മനോരമ, കറണ്ട് ബുക്സ്, ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് എന്ന് തുടങ്ങി കേരളത്തിലെ എല്ലാ പബ്ലിഷേഴ്സിന്‍റെയും പുസ്തകങ്ങൾ ഈ മേളയിൽ ഉണ്ട്. രാവിലെ നടന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു പ്രശസ്ത എഴുത്തുകാരി സാറ ജോസഫ് ചടങ്ങിൽ സന്നിഹിതയായിരുന്നു.. ഇന്ന് വൈകിട്ട് ആറ് മുതൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടക്കും .ഏഴിന് ടി എം കൃഷ്ണയുടെ സംഗീത കച്ചേരി അരങ്ങേറും.
കെ. ആർ. അജിത