ഭക്തിസാന്ദ്രമായി ആറ്റുകാല്‍ ഭഗവതി ക്ഷേത്രം (Attukal Bhagavathy Temple). രണ്ടാം ദിവസമായ ഇന്നത്തെ പൂജാവിശേഷങ്ങള്‍ അറിയാം. തോറ്റംപാട്ടില്‍ ദേവിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചാണ് പാടുന്നത്. കൂടാതെ തോറ്റം പാട്ടിലൂടെ ആടകള്‍ ചാര്‍ത്തിയിരിക്കുന്ന ദേവിയെ സ്തുതിക്കുകയും ചെയ്യും.
രാവിലെ 4.30 ന് പള്ളിയുണര്‍ത്തല്‍. 5.00 മണിക്ക് നിര്‍മ്മാല്യദര്‍ശനം. അഭിഷേകം 5.30ക്കും. രാവിലെ 6.05 നും ഉച്ചക്ക് 12.00 മണിക്കും വൈകുന്നേരം 6.40 നും രാത്രി 12.00 മണിക്കുമാണ് ദീപാരാധന. രാവിലെ 6.40 നുള്ള ഉഷ:പൂജ കഴിഞ്ഞാലുടനെയും ദീപാരാധന ഉണ്ട്.
രാവിലെ 6.50 ന് ഉഷ:ശ്രീബലി നടക്കും. തുടര്‍ന്ന് രാവിലെ 7.15 ന് കളഭാഭിഷേകവും ഉണ്ടായിരിക്കും. 8.30 ക്ക് പന്തീരടിപൂജ കഴിഞ്ഞാലുടന്‍ ദീപാരാധനയാണ്. രാവിലെ 10.30 മുതല്‍ അംബ ആഡിറ്റോറിയത്തില്‍ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്. 11.30 നാണ് ഉച്ചപൂജ.
ഉച്ചക്ക് 12.00 മണിക്കുള്ള ദീപാരാധന കഴിഞ്ഞാലുടന്‍ 12.30 ക്ക് ഉച്ച ശ്രീബലിയാണ്. 1 മണിക്ക് അടക്കുന്ന നട പിന്നീട് വൈകുന്നേരം 5.00 ന് തുറക്കും. 6.45 നുള്ള ദീപാരാധന കഴിഞ്ഞാലുടന്‍ രാത്രി 7.15 ന് ഭഗവതി സേവ ഉണ്ടായിരിക്കുന്നതാണ്.
രാത്രി 9.00 ന് അത്താഴപൂജ. തുടര്‍ന്ന് 9.15 ന് ദീപാരാധന. 9.30 ന് അത്താഴ ശ്രീബലി. രാത്രി 12.00 ന് ദീപാരാധന. ഒരുമണിയോടെ പള്ളിയുറക്കത്തോടെ നട അടയ്ക്കും.