ബാർക് റേറ്റിങ്ങിൽ 24 ന്യൂസ് വീണ്ടും ഒന്നാമതെത്തി , ഒരു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനം ഏഷ്യനെറ്റ് ന്യൂസിന്, റിപ്പോർട്ടർ ചാനലിന് വൻ ഇടിവ്‌

Written by Taniniram

Published on:

മലയാളം വാര്‍ത്താ ചാനലുകളുടെ ഈയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗ് പുറത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന 34-ാം ആഴ്ചയില്‍ പേക്ഷകരെക്കായി മാരത്തോണ്‍ ലൈവ് ചര്‍ച്ചകള്‍ നടത്തിയാണ് ചാനലുകള്‍ മത്സരിച്ചത്. എന്നാല്‍ അതിശയിപ്പിക്കുന്ന രീതിയില്‍ ന്യൂസ് ചാനലുകള്‍ക്ക് വന്‍ പോയിന്റ് ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ന്യൂസ് ടെലിവിഷന്‍ കാഴ്ചക്കാര്‍ നന്നേ കുറഞ്ഞിരിക്കുന്നു.

ട്വന്റിഫോര്‍ ന്യൂസ് ഇത്തവണയും ഒന്നാമതെത്തി. എന്നാല്‍ രണ്ടാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസുമായുളള വ്യത്യാസം വെറും ഒരു പോയിന്റ് മാത്രം. ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ റേറ്റിംഗ് മാത്രം ലക്ഷ്യം വച്ചുളള റിപ്പോര്‍ട്ടര്‍ ടിവിയുടെ അവതരണം പ്രേക്ഷകരെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് ഈയാഴ്ച അകറ്റിയിട്ടുണ്ട്. പോയിന്റ് നിലയില്‍ വന്‍ ഇടിവാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് സംഭവിച്ചിരിക്കുന്നത്. മൂന്നാമതെത്തിയെങ്കില്‍ 38 പോയിന്റുകള്‍ ഇടിഞ്ഞ് 111 പോയിന്റുകള്‍ മാത്രമാണ് നേടാനായത്. യൂട്യൂബ് വ്യൂസിലും റിപ്പോര്‍ട്ടറിന് കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട്.

ഈയാഴ്ചത്തെ പോയിന്റ് നില (ബ്രാക്കറ്റില്‍ കഴിഞ്ഞയാഴ്ചത്തെ പോയിന്റ്)

ട്വന്റി ഫോര്‍ ന്യൂസ്‌- 133 (157)

ഏഷ്യാനെറ്റ്‌ ന്യൂസ് – 132 (148)

റിപ്പോര്‍ട്ടര്‍ ടിവി – 111 ( 149)

മനോരമ ന്യൂസ്‌ – 63 (73)

മാതൃഭൂമി ന്യൂസ്‌ – 51 (65)

കൈരളി ന്യൂസ് – 22 (25)

ജനം ടിവി – 21 (23)

ന്യൂസ് 18 കേരള – 19 (25)

മീഡിയ വണ്‍ – 15 ( 17)

See also  ലോറി ഉടമ മനാഫിന്റെ യൂട്യൂബ് ചാനൽ ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിൽ നിന്ന് ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിലേക്ക്‌

Leave a Comment