കരുവന്നൂർ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കും : മന്ത്രി ഡോ ആർ ബിന്ദു

Written by Taniniram1

Published on:

ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം എൽ എ യുമായ ഡോ ആർ ബിന്ദു ഇരിങ്ങാലക്കുടയിൽ പറഞ്ഞു. കരുവന്നൂർ പാലത്തിനെ ഒരു ആത്മഹത്യാമുനമ്പാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാലത്തിന്റെ അരികുവശങ്ങളിൽ വയർ ഫെൻസിങ്ങ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ആത്മഹത്യകൾ കൂടിവരുന്നതിൽ പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് അടിയന്തിരമായി നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

See also  തൃശ്ശൂരില്‍ ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയ കേസില്‍ എസ് ഐ ക്കെതിരെ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട്

Leave a Comment