32 വർഷത്തെ സേവനത്തിന് ശേഷം തിരികെയെത്തിയ ക്യാപ്റ്റൻ വിൽസന് നാടിന്റെ സ്വീകരണം

Written by Taniniram1

Published on:

ഇരിങ്ങാലക്കുട: 32 വർഷത്തെ സേവനത്തിന് ശേഷം ഇന്ത്യൻ ആർമിയിലെ ആർട്ടിലറി വിഭാഗത്തിൽ നിന്നും വിരമിച്ച് നാട്ടിലെത്തിയ കാറളം ചെമ്മണ്ട സ്വദേശി ക്യാപ്റ്റൻ എ എൽ വിൽസന് കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്കിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

സംഘടനയുടെ ഓഫീസ് ഹാളിൽ നടന്ന സ്വീകരണത്തിനു ശേഷം ഇരിങ്ങാലക്കുട നഗരവീഥികളിലൂടെ ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി അദ്ദേഹത്തെ ആനയിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് കെ ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.

ക്യാപ്റ്റൻ കെ സോമൻ, എം ഡി ജോർജ്ജ്, ജിജി മോൻ കെ റപ്പായി, സി കെ വത്സൻ, ഇ ടി സുരേന്ദ്രൻ, രമ കൃഷ്‌ണമൂർത്തി, സജി ജോർജ് തുടങ്ങിയവർ സ്വീകരണത്തിനും ഘോഷയാത്രയ്ക്കും നേതൃത്വം നൽകി.

See also  വയനാട് ദുരിതബാധിതർക്ക് 6 ലക്ഷം വീതം നൽകും; മുഖ്യമന്ത്രി പിണറായി വിജയൻ…

Leave a Comment