സാംസങ് മാനേജിംഗ് ഡയറക്ടർക്ക് വാറണ്ട്

Written by Taniniram1

Published on:

തൃശൂർ : വിധിപാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത‌ത ഹർജിയിൽ ഡി.ജി.പി മുഖേന വാറണ്ട് അയക്കുവാൻ ഉപഭോക്തൃകോടതി ഉത്തരവ്. പൊന്നൂക്കര തൊഴുക്കാട്ട് വീട്ടിൽ ടി ശ്രീനാഥ് .ഫയൽ ചെയ്‌ത ഹർജിയിലാണ് ചെന്നൈയിലെ സാംസങ്ങ് ഇന്ത്യാ ഇലക്ട്രോണിക്സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്‌ടർക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായതു്.

ടി വി യുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ ശ്രീനാഥിന് നഷ്ടപരിഹാരമായി 20000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ എതിർകക്ഷി വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതൃകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുണ്ട്. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതൃകക്ഷിയെ അറസ്റ്റ് ചെയ്തു് ഹാജരാക്കുവാൻ ആവശ്യപ്പെട്ട് ഡി.ജി.പി മുഖേനെ വാറണ്ട് അയക്കുവാൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

See also  മാധ്യമപ്രവർത്തനം അവസാനിക്കാത്ത സ്വാതന്ത്ര്യസമരം

Leave a Comment