ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ സ്വാശ്രയ കേന്ദ്രത്തിലെ അംഗങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ജൈവ ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനം നടത്തി. ആലുവ യുസി കോളേജിൽ നടന്ന ദേശീയ ജൈവ കർഷക സംഗമത്തിൽ പ്രശസ്ത ശാസ്ത്രജ്ഞനും ഒഡീഷയിലെ 1400 ൽ പരം നാടൻ നെൽ വിത്തിനങ്ങളുടെ സംരക്ഷകനുമായ ഡോ ദേബൽ ദേവാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
വെള്ളങ്ങല്ലൂർ പഞ്ചായത്തിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ പരിസ്‌ഥിതി സൗഹൃദ ഉൽപന്നങ്ങളും വിൽക്കാനായി സലിം അലി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച കർഷകരുടെ പ്രൊഡ്യൂസർ കമ്പനി വരും നാളുകളിൽ കൂടുതൽ വിപണി കണ്ടെത്തുന്നതിനായി ഓൺലൈൻ വ്യാപാരവും ഹോം ഡെലിവറിയുമായി മുന്നോട്ട് പോകും എന്ന് ഡയറക്ടർ രാജു കുണ്ടൂർ അറിയിച്ചു.
സ്വാശ്രയ കേന്ദ്രം ഡയറക്‌ടർ രാജു കുണ്ടൂർ, സി ഇ ഒ പവിത്ര, ദേബൽ ദേവിന്റെ സഹധർമ്മിണി മിത്ത ദത്ത, പോളി കോമ്പാറക്കാരൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.