ഇരിങ്ങാലക്കുട : വേലായുധൻ ചേട്ടന് ഇനി മഴയും വെയിലും ഏൽക്കാതെ സ്നേഹവീട്ടിൽ കഴിയാം. ആളൂർ പഞ്ചായത്ത് അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട തിരുത്തിപറമ്പിലെ വേലായുധൻ ചേട്ടന് നാട്ടിലെ സുമനസ്സുകളുടെ സഹായത്തോടെ നിർമിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽ കൈമാറി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസനും പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോയും വാർഡ് മെമ്പർ പ്രഭ കൃഷ്ണനുണ്ണിയും ചേർന്ന് വീടിന്റെ താക്കോൽ കൈമാറി. വീട് പണിയുന്നതിൽ സുപ്രധാന പങ്ക് വഹിച്ച പി ജെ ജോഷിയെയും, വീട് പണിത കോൺട്രാക്ടർ സെബാസ്റ്റ്യനെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ദിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, വാർഡ് മെമ്പർമാരായ ജിഷ ബാബു, സവിത ബിജു, മേരി
ഐസക്, ഷൈനി വർഗീസ്, കുടുംബശ്രീ ചെയർപേഴ്സൺ രാഖി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
വേലായുധൻ ചേട്ടന് ഇനി മഴയും വെയിലും ഏൽക്കാതെ സ്നേഹവീട്ടിൽ കഴിയാം

- Advertisement -
- Advertisement -