Friday, May 23, 2025

വടക്കുംനാഥ ക്ഷേത്രത്തിൽ ദീപാഞ്ജലി മഹോത്സവം

Must read

- Advertisement -

തൃശൂർ : ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ വടക്കുംനാഥ ക്ഷേത്രത്തിൽ മകര സംക്രമ സന്ധ്യയിൽ 15,008 എള്ള് തിരിയിട്ട മൺചെരാതുകളിൽ ദീപാഞ്ജലി മഹോത്സവം നടത്തും. പതിനഞ്ചിനാണ് മകര വിളക്ക്. ശബരിമലയിൽ മകരജ്യോതി തെളിയുന്ന സമയത്ത് ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ അയ്യപ്പ സ്വാമിയെ കേന്ദ്രീകരിച്ചാണ് ദീപാഞ്ജലി. കൂടാതെ ലക്ഷ ദീപവവുമുണ്ട്. 15ന് രാവിലെ അയ്യപ്പ സ്വാമിക്ക് രാവിലെ അഷ്ട അഭിഷേകവും, പ്രത്യേക പൂജകളും, വൈകീട്ട് പുഷ്പ അഭിഷേകവും, നിറമാല, ചുറ്റുവിളക്ക് എന്നീ പരിപാടികളും ഉണ്ടാകും. വടക്കുന്നാഥന് തിരുവാതിര കഴിഞ്ഞിട്ടുള്ള പ്രതിവിധി നെയ്യ് അഭിഷേകവും ഉണ്ടായിരിക്കും.

See also  പാവറട്ടി സെന്റർ വികസനം: അപകടം ക്ഷണിച്ചു വരുത്തുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article