Friday, April 4, 2025

വടക്കാഞ്ചേരി നഗരസഭയിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

Must read

- Advertisement -

വടക്കാഞ്ചേരി നഗരസഭ സർവശുദ്ധി പദ്ധതിയുടെ ഭാഗമായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. നഗരസഭ പരിധിയിൽ വ്യാപകമായി പ്ലാസ്റ്റിക് ബോട്ടിലുകൾ വലിച്ചെറിയുന്നത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ആളുകൾ എത്തുന്ന കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്. പൊതുജനങ്ങൾക്ക് ഇതിൽ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിക്കാൻ കഴിയും. ജനങ്ങൾ കൂടുതലായി എത്തുന്ന നഗരസഭ പരിധിയിലെ 100 കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽ ബോട്ടിൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.

2023 -24 സാമ്പത്തിക വർഷത്തെ ശുചിത്വ മിഷന്റെ ശുചിത്വ കേരളം (അർബൻ) ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. സിവിൽ സ്റ്റേഷൻ പരിസരത്ത് രണ്ടിടങ്ങളിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്തുകളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ നിർവഹിച്ചു. സെക്രട്ടറി കെ കെ മനോജ് അധ്യക്ഷനായി.

പരിപാടിയിൽ തലപ്പള്ളി തഹസിൽദാർ എം സി അനുപമൻ, വടക്കാഞ്ചേരി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ കെ രാജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സിദ്ദിഖ്, അരുൺ, സുജിത്, വിബി, യങ് പ്രൊഫഷണൽ റോഷൻ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

See also  തേജസ്വിനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article