വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ പുതുക്കാട് പഞ്ചായത്തിലെ ഉഴിഞ്ഞാൽപാടത്ത് വെള്ളംകയറി. കുറുമാലി പുഴയിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്നതിനാൽ പാടത്തുനിന്നും വെള്ളം ഇറങ്ങിപോകാത്ത സ്ഥിതിയാണ്. 100 ഏക്കർ നെൽകൃഷി വെള്ളത്തിലായതോടെ കർഷകർ ആശങ്കയിലാണ്. കതിര് വന്നുതുടങ്ങിയ നെൽച്ചെടികളാണ് വെള്ളത്തിൽ മുങ്ങിയത്.
മാഞ്ഞാംകുഴി റഗുലേറ്ററിലെ ഷട്ടറുകള്‍ ഉയര്‍ത്തി കുറുമാല പുഴയിലെ ജലനിരപ്പ് താഴ്ത്തിയാല്‍ മാത്രമാണ് വെള്ളം ഒഴുകിപോവുകയുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു. ഇതിനായി അധികൃതര്‍ ശക്തമായി ഇടപെടണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. താല്‍ക്കാലികമായി മോട്ടര്‍ പ്രവര്‍ത്തിപ്പിച്ചാണ് പാടത്തുനിന്നും വെള്ളം പമ്പ് ചെയ്ത് കളയുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ വെള്ളം പൂര്‍ണമായും പമ്പ് ചെയ്തുകളയാന്‍ ദിവസങ്ങളോളം വേണ്ടി വരുമെന്നും അത് കൃഷിനാശത്തിന് ഇടയാക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.