Thursday, April 3, 2025

ദേശീയ ശ്രദ്ധ നേടി തൃപ്രയാർ ശ്രീരാമ ക്ഷേത്രം

Must read

- Advertisement -

തൃശൂർ : അയോദ്ധ്യ പ്രാണപ്രതിഷ്ഠ വാർത്തകളിൽ നിറയുമ്പോൾ ഒപ്പം വാർത്തകളിൽ നിറയുകയാണ് തൃപ്രയാർ ശ്രീരാമ ക്ഷേത്രവും. അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെത്തുന്നത്. രാക്ഷസനായ ഖരന്റെ വധത്തിന് ശേഷമുള്ള അത്യുഗ്രഭാവത്തിലാണ് ഇവിടത്തെ ശ്രീരാമന്റെ പ്രതിഷ്ഠാ സങ്കൽപ്പം. ദേശീയ മാദ്ധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് ഈ സന്ദർശനത്തെ വിലയിരുത്തുന്നത്. ആറടിയിലധികം ഉയരം വരുന്ന മഹാവിഷ്ണുവിന്റെ അഞ്ജന ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായിട്ടാണ് ക്ഷേത്രം. ചതുർബാഹുവായ വിഗ്രഹത്തിന്റെ പിറകിലെ വലതുകൈയിൽ കോദണ്ഡവും പിറകിലെ ഇടതുകൈയിൽ സുദർശനചക്രവും മുന്നിലെ വലതുകൈയിൽ അക്ഷമാലയും മുന്നിലെ ഇടതുകൈയിൽ പാഞ്ചജന്യവും കാണാം. മുന്നിലെ വലതുകൈ ചിന്മുദ്രാങ്കിതവുമാണ്. ഇരുവശവും ലക്ഷ്മിദേവിയെയും ഭൂമീദേവിയെയും കാണാം. ഇവരെ വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠിച്ചതാണെന്നാണ് വിശ്വാസം. മീനൂട്ട്, വെടിവഴിപാട്, കളഭാഭിഷേകം, പാൽപ്പായസം, ഉദയാസ്തമനപൂജ തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.

രാമന്റെ ഉത്തമഭക്തനായ ഹനുമാന്റെ പ്രത്യേക വിഗ്രഹം ഇല്ലെങ്കിലും, ക്ഷേത്രത്തിലെ നമസ്‌കാര മണ്ഡപത്തിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്നു. ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, ഗോശാല കൃഷ്ണൻ എന്നീ ഉപദേവകളുമുണ്ട്. ഭൂമിയിലെ ദേവമേളയെന്ന് എന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരത്തിലെ നെടുനായകത്വം വഹിക്കുന്നതും തൃപ്രയാർ തേവരാണ്.

See also  നിഷയ്ക്കും മക്കൾക്കും ഇനി ഈ സ്നേഹക്കൂട്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article