Saturday, April 5, 2025

സഞ്ചരിക്കുന്ന വോട്ട് വണ്ടി : ഇരിങ്ങാലക്കുടയിൽ പര്യടനം തുടങ്ങി

Must read

- Advertisement -

ഇരിങ്ങാലക്കുട : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശാനുസരണം ലോകസഭയിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകർക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പരിചയപ്പെടുത്തുന്നതിനും, തിരഞ്ഞെടുപ്പിൽ സമ്മതിദായകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പര്യടനം നടത്തുന്ന വോട്ട് വണ്ടിയുടെ ഫ്ളാഗ് ഓഫ് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസറും എ ആർ ഒ യുമായ എം കെ ഷാജി നിർവ്വഹിച്ചു. ചടങ്ങിൽ മുകുന്ദപുരം തഹസിൽദാറും ഇ ആർ ഒ യുമായ സി നാരായണൻ അധ്യക്ഷത വഹിച്ചു. ഭൂരേഖ തഹസിൽദാർ സിമീഷ് സാഹു, നോഡൽ ഓഫീസർ കെ ആർ രേഖ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാറും എ ഇ ആർ ഒ യുമായ മനോജ് നായർ, ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥരായ സുഹൈൽ, അഖിൽ, ലിൻസി തുടങ്ങിയവർ പങ്കെടുത്തു.

See also  കേരള സംഗീത നാടക അക്കാദമി : 65 വർഷത്തെ ചരിത്രമെഴുതുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article