Thursday, April 3, 2025

ജീവനെടുത്ത് കാട്ടാന; മാനന്തവാടിയിൽ അജീഷിന്‍റെ മൃതദേഹവുമായി നാട്ടുകാർ തെരുവിൽ

Must read

- Advertisement -

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍. മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്‍റെ മൃതദേഹവുമായാണ് നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പിന്റെ അനാസ്ഥയ്‍ക്കെതിരെ മാനന്തവാടിയിലേക്കുള്ള പ്രധാന റോഡുകള്‍ ഉപരോധിച്ചാണ് പ്രതിഷേധം. കോഴിക്കോട്, മൈസൂരു, തലശ്ശേരി റോ‍ഡുകളാണ് പ്രതിഷേധക്കാര്‍ ഉപരോധിക്കുന്നത്. വയനാട് എസ് പി ക്ക്‌ നേരെയും പ്രതിഷേധമുയര്‍ന്നു. പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. ആനയുടെ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളിൽ 144 പ്രഖ്യാപിച്ചു. ജനവാസമേഖലയിൽ കാട്ടാനയിറങ്ങിയിരുന്ന വിവരം അറിയിച്ചിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.ആനയെ വെടിവച്ച് കൊല്ലണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്.

See also  വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാണുാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article