Friday, April 4, 2025

മടുത്തു!! അപമാനവും വേദനയും: പത്മജാ വേണുഗോപാൽ

Must read

- Advertisement -

തിരുവനന്തപുരം : മടുത്തിട്ടാണ് താൻ ബിജെപിയിലേക്ക് പോകുന്നതെന്ന് പത്മജാ വേണുഗോപാൽ. ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തുകയായിരുന്നു പത്മജ. പാർട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാർട്ടി വിടുന്നതെന്നും പത്മജ. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശത്തെ ചൊല്ലി കോൺഗ്രസിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പത്മജയുടെ പ്രതികരണം. ബിജെപിയിൽ നല്ല ലീഡർഷിപ്പാണുള്ളത്, തന്നെ തോൽപിച്ചവരെയൊക്കെ അറിയാം, കോൺഗ്രസുകാർ തന്നെയാണ് തന്നെ തോൽപിച്ചത്, ഇപ്പോൾ സഹോദരനും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ നടത്തിയ ചതിയാണെന്ന തരത്തിലുള്ള പരാമർശങ്ങൾ അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തിക്കോളുമെന്നും പത്മജ പറയുന്നു. തന്റെ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ കരുണാകരനെ വരെ പാർട്ടി കൈവിട്ടുവെന്ന ധ്വനിയും പത്മജ നൽകി. അച്ഛൻ ഏറെവിഷമിച്ചാണ് അവസാനകാലത്ത് ജീവിച്ചതെന്നും, താൻ അച്ഛനെ വിഷമിപ്പിച്ചിട്ടേയില്ലെന്നും പത്മജ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

See also  തൃശ്ശൂരില്‍ എക്സെെസിന്‍റെ വന്‍ കഞ്ചാവ് വേട്ട
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article