നാ​ലു വ​ർ​ഷ ബിരുദ കോ​ഴ്സ്; മു​ന്നൊ​രു​ക്ക​വു​മാ​യി കെ.​കെ.​ടി.​എം ഗ​വ. കോ​ള​ജ്

Written by Taniniram1

Published on:

കൊ​ടു​ങ്ങ​ല്ലൂ​ർ: വ​രാ​നി​രി​ക്കു​ന്ന നാ​ലു വ​ർ​ഷ ബി​രു​ദ കോ​ഴ്സി​നെ വ​ര​വേ​ൽ​ക്കാ​ൻ മു​ന്നൊ​രു​ക്ക ശി​ൽ​പ​ശാ​ല​യു​മാ​യി കെ.​കെ.​ടി.​എം ഗ​വ. കോ​ള​ജ്. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളെ മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടു​ള്ള​താ​ണ് ശി​ൽ​പ​ശാ​ല.

ശാ​സ്ത്ര പ്രൊ​ജ​ക്ടു​ക​ളു​ടെ സ​ങ്കീ​ർ​ണ​ത​ക​ളും ചി​ല​വും കു​റ​ക്കാ​നു​ള്ള ഉ​പ​ക​ര​ണം പ്ര​ച​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ അ​ക്കാ​ദ​മി ഓ​ഫ് ഫി​സി​ക്സ് ടീ​ച്ചേഴ്സ് കേ​ര​ള​യും കെ.​കെ.​ടി.​എം. ഗ​വ. കോ​ള​ജ് ഭൗ​തി​ക ശാ​സ്ത്ര​വി​ഭാ​ഗ​വും സം​യു​ക്ത​മാ​യാ​ണ് പരിപാടി സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി അ​മ്പ​തോ​ളം അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി.​കെ. ബി​ന്ദു ഷ​ർ​മി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​ലൗ​ലി ജോ​ർ​ജ്, ഡോ. ​എ​ൻ.​പി. ധ​ന്യ, അ​രു​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ന്റ​ർ യൂ​നി​വേ​ഴ്സി​റ്റി ആ​ക്സി​ല​റേ​ഷ​ൻ സെ​ന്റ​ർ (ഐ.​യു.​സി.​എ) ഡ​ൽ​ഹി​യി​ലെ മു​ൻ ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ. ​പി.​ബി. അ​ജി​ത് കു​മാ​ർ, ഫാ​റൂ​ഖ് കോ​ള​ജ് മു​ൻ ഫി​സി​ക്സ് വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​കെ.​കെ. അ​ബ്ദു​ല്ല എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ.

See also  `എന്തിനാണ് സൈന്യത്തെ അങ്ങോട്ട് അയച്ചത്? ഒരു മനുഷ്യന് ഇത്രയും വിലയേയുള്ളോ?'; തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുന്റെ അമ്മ

Leave a Comment