Saturday, April 5, 2025

ദിശ ബോർഡിൽ ‘മാള’യുടെ പേരില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു

Must read

- Advertisement -

കൊടകര: ദേശീയപാതയിലൂടെ വരുന്ന വാഹനയാത്രക്കാർക്കായി അധികൃതർ സ്ഥപിച്ച ദിശാബോർഡിൽ മാളയുടെ പേരില്ലാത്തത് യാത്രക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. തൃശൂർ, മണ്ണുത്തി ഭാഗങ്ങളിൽനിന്ന് മാളയിലേക്ക് വരുന്ന വാഹനങ്ങൾ കൊടകര ശാന്തി ജങ്ഷനിൽനിന്ന് സർവിസ് റോഡിലൂടെ ഫ്ലൈ ഓവർ ജങ്ഷനിലെത്തിയ ശേഷം ആളൂർ റോഡ് വഴിയാണ് മാളയിലേക്ക് പോകേണ്ടത്. എന്നാൽ ഇക്കാര്യം സൂചിപ്പിക്കുന്ന ദിശാബോർഡുകളൊന്നും ദേശീയപാതയിൽ ഇല്ല. ഇതു മൂലം ദൂരദിക്കുകളിൽനിന്ന് വരുന്ന വാഹനയാത്രക്കാർ പലപ്പോഴും വഴിയറിയാതെ ദുരിതംഅനുഭവിക്കുന്നുണ്ട്.

തൃശൂർ, മണ്ണുത്തി ഭാഗങ്ങളിൽനിന്ന് വരുമ്പോൾ കൊടകര എത്തുന്നതിനു മുമ്പായി ഉളുമ്പത്തുകുന്നിൽ നിന്നാണ് മാള ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തിരിയേണ്ടത്. ഇവിടെ സ്ഥാപിച്ച വലിയ ബോർഡിൽ കൊടുങ്ങല്ലൂരി ന്റെ പേരുണ്ടെങ്കിലും മാളയുടെ പേര് രേഖപ്പെ ടുത്തിയിട്ടില്ല. ഇത് മാളയിലേക്ക് പോകേണ്ട വാഹനങ്ങൾ സർവിസ് റോഡിലേക്ക് തിരിയാതെ നേരെ മേൽപ്പാലം വഴി മുന്നോട്ടുപോകാൻ ഇടയാക്കാറുണ്ട്.

മേൽപ്പാലം കടന്ന് ഗാന്ധിനഗറിലോ പെരിങ്ങാംകുളത്തോ എത്തുമ്പോഴാണ് വഴി തെറ്റി യതായി പലരും മനസ്സിലാക്കുന്നത്. ഈ ഭാഗത്ത് യൂടേൺ ഇല്ലാത്തതിനാൽ പേരാമ്പ്രയിൽ ചെന്ന് വാഹനം തിരിച്ച് വീണ്ടും കൊടകരയിലെത്തി മാളയിലേക്ക് പോകേണ്ടിവരാറുണ്ട്. ഉളുമ്പത്തുകുന്നിൽ സ്ഥാപിച്ച വലിയ ദിശാബോ ർഡിൽ മാളയുടെ പേരു കൂടി ചേർത്താൽ പ്രശ്നത്തിന് പരിഹാരമാകും.

See also  തൃശ്ശൂരിൽ കണികാണാൻ പന്തല്ലൂരിലെ കണിവെള്ളരി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article