Thursday, April 3, 2025

തെക്കുംകരയിൽ വികസന സെമിനാർ സംഘടിപ്പിച്ചു

Must read

- Advertisement -

തെക്കുംകര ഗ്രാമപഞ്ചായത്തിൽ 2024 – 25 വാർഷിക പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയൻ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ അധ്യക്ഷനായി. അടുത്ത സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് തലത്തിൽ തയ്യാറാക്കേണ്ട പദ്ധതികളെക്കുറിച്ചും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങൾ ഗ്രാമസഭകൾ പ്രത്യേക ഗ്രാമസഭകൾ എന്നിവിടങ്ങളിൽ നിന്നായി ശേഖരിച്ച അഭിപ്രായങ്ങൾ എന്നിവ സെമിനാറിൽ ചർച്ച ചെയ്തു.

ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം രേണുകുമാർ പദ്ധതി വിശദീകരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ശ്രീജ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ രാധാകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി സി സജീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ എ ആർ കൃഷ്ണൻകുട്ടി, കെ രാമചന്ദ്രൻ, കില റിസോഴ്സ് പേഴ്സൺ കെ സുഭാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ഉമാലക്ഷ്മി, സെക്രട്ടറി ഡോ ടി എൻ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

See also  ഹരിയാന തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം: വോട്ടെണ്ണൽ ഒക്ടോബർ 8ന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article