Friday, April 4, 2025

താലപ്പൊലി മഹോത്സവം: പന്തൽ നാട്ടുകർമ്മം നടത്തി

Must read

- Advertisement -

കൊടുങ്ങല്ലൂർ: ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് പന്തൽ കാൽനാട്ടു കർമ്മം നടന്നു. ക്ഷേത്രത്തിന്റെ തെക്ക് കിഴക്കേ നടയിൽ കുന്നത്ത് പരമേശ്വരനുണ്ണി അടികളുടെ മുഖ്യകാർമ്മികത്വത്തിലാണ് പന്തൽ നാട്ടിയത്. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ജനുവരി 14 മുതൽ 18 വരെയാണ് താലപ്പൊലി മഹോത്സവം നടക്കുന്നത്.

പ്രത്യേക പൂജകളോടും നാദസ്വരത്തിന്റെ അകമ്പടിയോടും കൂടി 9 ഗജവീരന്മാർ അണിനിരക്കുന്ന ആനപ്പന്തലിന്റെ കാൽ നാട്ടൽ ചടങ്ങിന് കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, തിരുവഞ്ചിക്കുളം അസിസ്റ്റൻറ് കമ്മീഷണർ എം. ആർ.മിനി, ദേവസ്വം മാനേജർ കെ.വിനോദ്, സത്യധർമ്മൻ അടികൾ, എന്നിവർ നേതൃത്വം നൽകി.

See also  മോഷ്ടിച്ച സ്വർണം വിൽക്കാൻ മറ്റൊരു ജ്വല്ലറിയിലെത്തിയ യുവതിയെ ജീവനക്കാർ പിടികൂടി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article