- Advertisement -
പുതുക്കാട്: ഗവൺമെന്റ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘മധുരം മലയാളം മദിരാശി മുറ്റ’ത്തിന്റെ ആഭിമുഖ്യത്തിൽ ‘നമ്മുടെ സ്‌കൂളിൽ ലഹരിക്ക് എതിരെ നമ്മുക്ക് എന്തു ചെയ്യാം’ എന്ന വിഷയത്തെ കുറിച്ച് പ്രസംഗ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ സരിത രാജേഷ് അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സതി സുധീർ, വാർഡ് മെമ്പർ ഷാജു കളിയങ്കര, സൊസൈറ്റി മെമ്പർ സിജെ ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ സ്വാഗതവും, മധുരം മലയാളം മദിരാശി മുറ്റം സെക്രട്ടറി എ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. വാർഷിക ദിനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും