- Advertisement -
തൃശ്ശൂർ: തൃശ്ശൂരിൽ ട്രെയിനിനും പ്ളാറ്റ്‌ഫോമിനും ഇടയില്‍ കാല്‍ കുടുങ്ങി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. അമൃത എക്സ്പ്രസ് ഒല്ലൂര്‍ സ്റ്റേഷന്‍ വഴി കടന്നു പോകുന്നതിനിടെ രാത്രിയിലായിരുന്നു അപകടം. ചവിട്ടു പടിയില്‍ ഇരുന്ന് കാല്‍ താഴേക്ക് ഇട്ട് യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ഇതിനിടെ ട്രയിന്‍ ഒല്ലൂര്‍ സ്റ്റേഷന്‍ വഴി കടന്നു പോകുന്നതിനിടെ ഇരുവരുടേയും കാലുകള്‍ പ്ളാറ്റ് ഫോമിനും ട്രയിനിനും ഇടയില്‍ കുടുങ്ങുകയായിരുന്നു.