എരുമപ്പെട്ടി: കാഞ്ഞിരക്കോട് പാലായി പ്രദേശത്ത് വാഴകൃഷിയുടെ സംരക്ഷണത്തിനായി തയ്യാറാക്കിയ ഗ്രീൻ ഷെഡ്ഡ് സമൂഹവിരുദ്ധർ നശിപ്പിച്ചതായി പരാതി. ചൊവ്വല്ലൂർ അരുൺ, ചാലക്കൽ ടിന്റോ, ചൊവ്വല്ലൂർ എബ്രഹാൻ, കുറ്റിക്കാട്ടിൽ പ്രിൻസൺ, ഒലക്കേങ്കിൽ സേവി എന്നിവരുടെ കൃഷിസ്ഥലത്തെ ഗ്രീൻ ഷെഡ്ഡാണ് നശിപ്പിച്ചത്.
കമ്പിവേലി കെട്ടി തിരിച്ച 22 സെന്റ് സ്ഥലത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായപ്പോഴാണ് ഗ്രീൻ ഷെഡ്ഡ് ഒരുക്കിയത്. ഗ്രീൻ ഷെഡ്ഡ് കെട്ടിയ കയർ മുറിച്ച് ഷീറ്റ് റോഡിലേക്ക് വലിച്ചിട്ട നിലയിലാണുള്ളത്. അക്രമികൾക്കെതിരേ നടപടിയെടുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.