അധ്യാപകനെ അറസ്റ്റ് ചെയ്തു

Written by Taniniram1

Published on:

പട്ടാമ്പി : ട്രെയിൻ യാത്രയ്ക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കോളേജ് അധ്യാപകനെ അറസ്റ്റു ചെയ്തു. ഗവ. സംസ്കൃത കോളേജ് അധ്യാപകൻ തിരുവനന്തപുരം ബാലരാമപുരം സ്വദേശി പ്രമോദ് കുമാറിനെ (50) യാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പോലീസ് പിടികൂടിയത്. ഏറനാട് എക്സ്പ്രസിലാണ് സംഭവം. യുവതി കുറ്റിപ്പുറത്തു നിന്ന് ആലപ്പുഴയ്ക്ക പോകാൻ ട്രെയിനിൽ കയറിയതായിരുന്നു. കൊച്ചിയിലെത്തിയ യുവതി റെയിൽവേ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. തൃശൂർ കഴിഞ്ഞപ്പോൾ അടുത്തിരുന്ന പ്രമോദ് മോശമായി കഴിഞ്ഞപ്പോൾ അടുത്തിരുന്ന പ്രമോദ് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. സംഭവം തൃശൂർ റെയിൽവേ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ തുടരന്വേഷണം തൃശൂർ റെയിൽവേ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related News

Related News

Leave a Comment