ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ

Written by Taniniram1

Published on:

കൊച്ചി : സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മുംബൈ സ്വദേശിയായ പ്രതിയെ കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ജോഷിയുടെ വീട്ടിൽ നിന്നും വിലപിടിപ്പുള്ള ആഭരണങ്ങൾ അടക്കം മോഷണം പോയത്.

Leave a Comment