ഓട്ടോയില്‍നിന്ന് തെറിച്ചുവീണ കുട്ടിയെ കാറിടിച്ച സംഭവം; കാര്‍ കണ്ടെത്തി, ഓടിച്ചയാള്‍ കസ്റ്റഡിയില്‍

Written by Taniniram1

Published on:

ആലുവയിൽ ഏഴുവയസ്സുകാരനെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ വാഹനം ഓടിച്ചയാൾ കസ്റ്റഡിയിലായി. കഴിഞ്ഞദിവസം നടന്ന അപകടത്തിൽ ഉൾപ്പെട്ട കാർ ഓടിച്ചിരുന്നയാളെയാണ് പോലീസ് ബുധനാഴ്ച പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. കുട്ടിയെ ഇടിച്ചിട്ട കാറും ഇടപ്പള്ളിയിൽനിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടിയെ വാഹനം ഇടിച്ചത് അറിഞ്ഞിരുന്നില്ലെന്നാണ് ഇയാൾ നൽകിയ പ്രാഥമികമൊഴി. ഇതുസംബന്ധിച്ച് പോലീസിന്റെ ചോദ്യംചെയ്യൽ തുടരുകയാണ്. കഴിഞ്ഞദിവസമാണ് ഓട്ടോയിൽനിന്ന് തെറിച്ചുവീണ ഏഴുവയസ്സുകാരന് പിന്നിൽനിന്നു വന്ന കാറിടിച്ച് ഗുരുതരപരിക്കേറ്റത്. വാഴക്കുളം പ്രേം നിവാസിൽ പ്രിജിത്തിന്റെ മകൻ നിഷികാന്ത് പി. നായരാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ ആലുവ കുട്ടമശ്ശേരി ആനിക്കാട് കവലയ്ക്ക് സമീപമായിരുന്നു സംഭവം. കുട്ടിയെ ഇടിച്ച കാർ നിർത്താതെ പോയി.

See also  ഗുരുവായൂർ ആയുർവേദ ആശുപത്രിയിലെ പീഡന പരാതി: രോഗികൾ വലയുന്നു

Related News

Related News

Leave a Comment