Wednesday, April 2, 2025

വിനോദയാത്രയ്ക്ക് പോയ വീട്ടമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Must read

- Advertisement -

ഇരിങ്ങാലക്കുട : വയോജനങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് പോയ വീട്ടമ്മ യാത്രയ്ക്കിടെ ട്രെയിനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇരിങ്ങാലക്കുട പേഷ്കാർ റോഡിൽ വടക്കൂട്ട് മാരാത്ത് വീട്ടിൽ വിജയന്റെ ഭാര്യ ഗീത (55) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് വയോജന സംഘം ഇരിങ്ങാലക്കുട നഗരസഭ 26-ാം വാർഡിൽ നിന്നും കൗൺസിലർ സന്തോഷ് ബോബന്റെ നേതൃത്വത്തിൽ കന്യാകുമാരിയിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചത്. ശനിയാഴ്ച പുലർച്ചെ ഗീതയെ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് കൊല്ലം ജനറൽ ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മക്കൾ : ജയൻ, അജയൻ

See also  ആനാപ്പുഴയിൽ നിന്ന് ഇനി ഫ്രഷ് മീൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article