പീച്ചി. താമരവെള്ളച്ചാൽ ആദിവാസി കോളനിയിൽ നിർമ്മിക്കുന്ന സാംസ്കാരിക നിലയത്തിന്റെ നിർമ്മാണോദ്ഘാടനം എംപി ടി.എൻ പ്രതാപൻ (T N Prathapan)നിർവ്വഹിച്ചു. ആദിവാസി സമൂഹത്തിന്റെ ഉന്നമനമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അതിനുവേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇനിയും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുകളിലേയ്ക്ക് വേണ്ട പുതിയ കെട്ടിടത്തിന് അടുത്ത ഘട്ടത്തിൽ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംപിയുടെ (MP)പ്രാദേശിക വിസകന ഫണ്ടിൽ നിന്നും 62,05,000 രൂപ കെട്ടിട നിർമ്മാണത്തിനും 2,65,000 രൂപ വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കും ഉൾപ്പെടെ 65 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. 2580 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ ഓഫീസ് റൂം, ഹാൾ, അടുക്കള, ഗ്രീൻ റൂം, സ്റ്റേജ്, മൂന്ന് ടോയ്ലറ്റുകൾ, വികലാംഗകർക്കായി
പ്രത്യേക റാംപ്, ഹാൻഡ് റെയിൽ എന്നിവ ഉൾപ്പെടുന്നു. കൂടാതെ നിലം വെർട്ടിഫൈഡ്ടൈൽ വിരിക്കുന്നതുമാണ്. ജില്ല നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അജിത മോഹൻദാസ്, പ്രതിപക്ഷ നേതാവ്ബാബു തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം മിനി സാബു, പഞ്ചായത്തംഗങ്ങളായ കെ.പി ചാക്കോച്ചൻ, ഷൈജു കുര്യൻ, ഊരുമൂപ്പൻ ടി.സി വാസു, ജില്ല നിർമ്മിതി കേന്ദ്രം നിർവഹണ ഉദ്യോഗസ്ഥൻ ശ്രീജിത്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.