ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ 62-ാമത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി.
രാവിലെ 7 മണിക്ക് ആരംഭിച്ച ആദ്യ മത്സരത്തിൽ ഗവ വിക്ടോറിയ കോളേജിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് തൃശൂർ സെന്റ് തോമസ് കോളെജ് ജയിച്ചു. രണ്ടാം മത്സരത്തിൽ ഷൊർണൂർ എസ് എൻ കോളെജിനെ ഏകപക്ഷീയമായ ഒരു ഗോളിന് ശ്രീ കേരളവർമ കോളെജ് പരാജയപ്പെടുത്തി. മൂന്നാം മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ വ്യാസ കോളേജ് എതിരില്ലാത്ത നാല് ഗോളുകൾക്ക് തുമ്പ സെന്റ് സേവിയേർസിനെ പരാജയപ്പെടുത്തി. ഇരിങ്ങാലക്കുട നഗരസഭ ചെയർ പേഴ്സൺ സുജ സഞ്ജീവ്കുമാർ, കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ, കോളെജ് മാനേജർ ഫാ ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ്, കണ്ടംകുളത്തി, തൊഴുത്തുംപറമ്പിൽ കുടുംബാംഗങ്ങൾ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന 4-ാം പ്രീ ക്വാർട്ടറിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ക്രൈസ്റ്റ് കോളെജ്, കൊടുങ്ങല്ലൂർ അസ്‌മാബി കോളെജിനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചു.
62-ാമത് സൗത്ത് ഇന്ത്യൻ കണ്ടംകുളത്തി ഫുട്ബോൾ ടൂർണമെന്റ്റിന് തുടക്കമായി

- Advertisement -
- Advertisement -